കോഹ്ലിക്ക് വീണ്ടും റെക്കോർഡ്
കോഹ്ലിക്ക് വീണ്ടും റെക്കോർഡ്
ഇന്ത്യൻ പ്രീമിയർ ലീഗ് പലപ്പോഴും വിരാട് കോഹ്ലിക്ക് റെക്കോർഡുകൾ വാരി കൂട്ടാൻ സംഘടിപ്പിക്കുന്ന ലീഗായി തോന്നിട്ടുണ്ട്. ഐ പി എല്ലിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ,ഏറ്റവും കൂടുതൽ സെഞ്ച്വറിയുള്ള ഇന്ത്യൻ താരം, ഏറ്റവും കൂടുതൽ റൺസ് അങ്ങനെ ഒട്ടേറെ നേട്ടങ്ങൾ തന്റെ പേരിൽ അദ്ദേഹം കുറിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇന്നലെ നടന്ന ലക്ക്നൗ സൂപ്പർ ജയന്റ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടത്തിലും അദ്ദേഹം ഒരു റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്.
ഈ തവണ അദ്ദേഹം സ്വന്തമാക്കിയ നേട്ടം എന്താണെന്ന് നമുക്ക് പരിശോധിക്കാം.ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടീമുകൾക്ക് എതിരെ 50+ സ്കോർ എന്നാ നേട്ടമാണ് അദ്ദേഹം ഇന്നലെ സ്വന്തമാക്കിയത്. ലക്ക്നൗ സൂപ്പർ ജയന്റ്സിന് എതിരെ ഫിഫ്റ്റി നേടിയതോടെ കോഹ്ലി 13 മത്തെ ടീമിനെതിരെയാണ് ഫിഫ്റ്റി സ്വന്തമാക്കിയത് .
https://twitter.com/kaustats/status/1645458014055575552?t=OgPFhMI0V_tisOvUOeHL_w&s=19
കോഹ്ലിക്ക് ഐ പി എൽ ചരിത്രത്തിൽ ഫിഫ്റ്റി നേടാൻ സാധിക്കാതെ ഇരുന്നത് കൊച്ചി ട്സ്കെയർസ് കേരളക്കെതിരെ മാത്രമാണ്. ഇന്നലെ നടന്ന മത്സരത്തിൽ 44 പന്തിൽ 61 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്.മത്സരം ലക്ക്നൗ ഒരു വിക്കറ്റിന് വിജയിച്ചു.
കൂടുതൽ ഐ പി എൽ വാർത്തകൾക്കായി "Xtremedesportes " സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page